Zygo-Ad

മലബാര്‍ എക്സ്പ്രസ്സില്‍ യുവതിയെ ശല്യപ്പെടുത്തിയ ചക്കരക്കൽ സ്റ്റേഷൻ പരിധിയിലെ സൈനികൻ പിടിയില്‍


കണ്ണൂർ: മലബാർ എക്സ്പ്രസ്സില്‍ വെച്ച്‌ യുവതിയെ ശല്യപ്പെടുത്തിയെന്ന കേസില്‍ സൈനിക ഉദ്യോഗസ്ഥനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജ്യോതിഷ് (41) ആണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: ബ്യൂട്ടി പാർലർ ജീവനക്കാരിയായ യുവതി മംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ നീലേശ്വരം സ്റ്റേഷൻ പരിധിയില്‍ എത്തിയപ്പോഴാണ് സംഭവം. 

ജ്യോതിഷ് യുവതിയെ ശല്യപ്പെടുത്താൻ ശ്രമിച്ചതോടെ അവർ ബഹളം വെക്കുകയും മറ്റ് യാത്രക്കാർ ഇടപെട്ട് ഇയാളെ തടഞ്ഞു വെക്കുകയും ചെയ്തു.

വിവരം അറിഞ്ഞ ഉടൻ നീലേശ്വരം പോലീസ് സ്ഥലത്തെത്തി ജ്യോതിഷിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ കാസർകോട് റെയില്‍വേ പോലീസിന് കൈമാറി. റെയില്‍വേ പോലീസ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.

സൈനികൻ്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം യാത്രക്കാർക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി

വളരെ പുതിയ വളരെ പഴയ