മട്ടന്നൂർ : എംഡിഎംഎയു മായി യുവാവിനെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണവം എടയാർ സ്വദേശി ടി.വി.മിർഷാദിനെ (31) ആണ് മട്ടന്നൂർ ഇൻസ്പെക്‌ടർ എം. അനിൽ, എ സ് ഐ സി . പി . ലിനേഷ് എന്നിവരുടെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ ബാഗിൽനി ന്ന് 11.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് ബസിൽ മട്ടന്നൂരെത്തിയ ഇദ്ദേ ഹത്തെ തലശ്ശേരി റോഡിൽ വെച്ചാണ് കസ്റ്റഡിയിലെടു ത്തത്.
ബംഗളൂരുവിൽ നിന്നെ ത്തിച്ച എംഡിഎംഎ വിൽ പനയ്ക്കായി കൊണ്ടുപോകു ന്നതിനിടെയാണ് പിടിച്ചതെന്ന് പോലീസ് അറിയിച്ചു. മട്ടന്നൂർ കോടതിയിൽ ഹാജ രാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.