മാലൂർ ശിവപുരത്ത് പാലുകാച്ചിപ്പാറ കാണാൻ എത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ കടന്നൽ അക്രമണം. 6 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പാനൂരിൽ നിന്ന് എത്തിയ ആകാശിനും കൂടെ വന്നവർക്കുമാണ് പാലുകാച്ചി പാറ കയറുന്നതിനിടെ കടന്നൽകുത്ത് ഏറ്റത്.
താഴെ റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നൽ ഇവരെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടപ്പെടൽ കൊണ്ടാണ് സഞ്ചാരികൾ കടന്നൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കടന്നൽ കുത്തേറ്റവരെ ഉരുവച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഒരാളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.