മട്ടന്നൂര്‍ നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറിയാതെ നൂനതകളില്‍ നിറഞ്ഞ 2023-24 ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സില്‍ പാസാക്കിയതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. കണക്കിനെ വെള്ളപൂശിയെന്ന് കാണിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു.
റിപ്പോര്‍ട്ട് വായിക്കാതെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. അങ്ങനെയെ ചെയ്യുവെന്ന് ചെയര്‍മാന്‍ മറുപടിയും നല്‍കി. എന്നാല്‍ പിന്നീട് അറിഞ്ഞത് ഓഡിറ്റ് റിപ്പോര്‍ട്ടും പ്രാഥമിക മറുപടിയും അംഗീകരിച്ചുവെന്നാണ്.
നഗരസഭയിലെ മുഴുവന്‍ റോഡുകളും കാല്‍നടയാത്ര പോലും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിനൊന്നും പരിഹാരം കാണാന്‍ ഭരണസമിതിക്ക് കഴിയുന്നില്ല.
ഇതെല്ലാം ചൂണ്ടിക്കാട്ടി 19ന് മട്ടന്നൂര്‍ ടൗണില്‍ ഉപവാസം നടത്തുമെന്ന് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.