ഇരിട്ടി- മട്ടന്നൂർ റോഡിൽ ഉളിയിൽ കുന്നിന് കീഴിൽ ലോറിയും ബൈക്കും കുട്ടി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കീഴൂരിലെ ഹുണ്ടായ് ഷോറും ജീവനക്കാരൻ ഷഹീറി (30) നാണ് സാരമായി പരിക്കേറ്റത്. ഷഹീറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്ന് കോളനി റോഡിലേക്ക് ക്രഷർ ഉൽപ്പന്നങ്ങളുമായി പോകുകയായിരുന്ന ടിപ്പർ ലോറിയുമായാണ് എതിർദിശയിൽ നിന്നും വരികയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.