മട്ടന്നൂർ: നിർമ്മാണ പ്രവൃത്തി നടത്തേണ്ടതിനാൽ ഇരിട്ടി റോഡിൽ നിന്നും ഇരിക്കൂർ റോഡിലേക്കുള്ള മിനി ബൈപാസ് റോഡ് ജൂൺ 10 നു ചൊവ്വാഴ്ച മുതൽ രണ്ടാഴ്ച കാലത്തേക്ക് അടച്ചിടും.
എല്ലാ വാഹനങ്ങളും കണ്ണൂർ റോഡിൽ നിന്നും നേരെ ഇരിക്കൂർ റോഡിലേക്ക് പോകണം. വാഹന യാത്രക്കാരും എല്ലാ വിഭാഗം ജനങ്ങളും ഈ താൽകാലിക ക്രമീകരണവുമായി സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.