കൂത്തുപറമ്പ് :ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായകരുടെ ആക്രമണങ്ങൾ പതിവായി കൊണ്ടിരിക്കുകയാണ്,50 നു മുകളിൽ ആളുകളെയൊക്കെയാണ് ഒരു ദിവസം തെരുവുനായ കൂട്ടങ്ങൾ ആക്രമിക്കുന്നത്.പലർക്കും ഗുരുതരമായ പരിക്കുകളാണ് ഉണ്ടായിട്ടുള്ളത്,കഴിഞ്ഞദിവസമാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ തമിഴ്നാട് സ്വദേശിയായ ഒരു കുട്ടി മരണപ്പെട്ടത്,
കൂത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയം പഞ്ചായത്ത് 'പാനൂർ,മൊകേരി, തൃപ്പങ്ങോട്ടൂർ തുടങ്ങിയ പ്രദേശങ്ങളിലും ആട് കോഴി ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെയാണ് തെരുവ് നായകൾ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ളത്,രക്ഷിതാക്കൾക്ക് മക്കളെ സ്കൂളുകളിലേക്കും മദ്രസകളിലേക്കും അയക്കാൻ പോലും താല്പര്യമില്ലാതെ ഭയപ്പാടോടുകൂടിയാണ് ഓരോ ദിവസവും കടന്നുപോകുന്നത്,
പൊതുജനത്തിൻ്റെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തേണ്ട അധികാരികൾ കാലങ്ങളായി പ്രസ്തുത വിഷയത്തിൽ കാണിക്കുന്ന അലംഭാവവും നിസ്സംഗതയും പ്രതിഷേധാർഹമാണ്,അടിയന്തരമായി തെരുവുനായ വിഷയത്തിൽ ആവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം വൈ:പ്രസിഡൻ്റ് സമീർ പുല്ലൂക്കര വാർത്ത കുറിപ്പിലൂടെ അറിയിച്ചു,അല്ലാത്തപക്ഷം ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങളുമായി എസ്ഡിപിഐ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു