Zygo-Ad

ദേശീയ യോഗ താരങ്ങൾ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

 പിണറായി   : സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരത്തിൽ മറ്റു പ്രധാന കായിക  ഇനങ്ങളെ  പോലേ  യോഗസന മത്സരവും 3  കാറ്റ ഗറി   നടത്താൻ   നടപടി സ്വീകരിക്കണം എന്നാവശ്യ പെട്ട്   പിണറായി AKG സ്മാരക ഗവ : ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കളും ദേശീയ യോഗ മെഡൽ ജേതാക്കളും താരങ്ങളും ചേർന്ന്  മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി യോഗ അസോസിയേഷൻ ഓഫ് കേരള യുടെ പ്രവർത്തന ഫലമായി   നിരവധി  കായിക താരങ്ങൾ  യോഗ യിലേക്ക്  കടന്നു വന്നിട്ടുണ്ട്    നിലവിൽ  അണ്ടർ 19 കാറ്റഗറി മാത്രമാണ്   മത്സരം നടത്തുന്നത്   ജില്ല  നിന്നും 42 പേർ വിതം ആകെ   588 പേർക്ക്    സംസ്ഥാന മത്സരത്തിൽ അവസരം ലഭിക്കേണ്ട  സ്ഥാനത്ത് നിലവിൽ 196 പേർക്ക് മാത്രമേ അവസരം  ലഭിക്കുന്നുള്ളു    ദേശീയ മത്സരത്തിൽ 42 പേർക്ക് അവസരം ലഭിക്കേണ്ട   സ്ഥാനത്ത്  നിലവിൽ 14 പേർക്ക് മാത്രമേ അവസരം  ലഭിക്കുന്നുള്ളു 

അതുപോലെ  കേരളത്തിലെ   അണ്ടർ 12.14 കാറ്റഗറി  കുട്ടികൾ   അണ്ടർ 19 കാറ്റഗറി കുട്ടികളോട് മത്സരിക്കേണ്ടി വരുന്നു.നിരവധി ജോലി സാധ്യതയും ഗ്രേഡ് മാർക്കും കുട്ടികൾക്ക്നഷ്ടപെടുന്ന നിലയുണ്ട്   ചേതന യോഗ പിണറായി യുടെ  പ്രവർത്തകരായ   യോഗ ഒളിമ്പിയാട് അടക്കം നിരവധി ദേശീയ മെഡൽ നേടിയ   അനഘ രാജേഷ്. സ്നേഹിൽ പി. വൈഗ ബൈജു. എന്നിവർ  യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റി  അംഗങ്ങളായ ബാലകൃഷ്ണൻ സ്വാമി. രവീന്ദ്രൻ കോങ്കി. ചേതന യോഗ പിണറായി ഏരിയ കമ്മിറ്റി അംഗം  രാജേഷ്  എന്നിവരും ചേർന്നാണ് നിവേദനം നൽകിയത്

വളരെ പുതിയ വളരെ പഴയ