മാങ്ങാട്ടിടം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആമ്പിലാട് ഗ്രാമദീപം വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗിരിജ കല്യാടാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജിഷ കെ., അധ്യാപിക ബബിത ഹരീന്ദ്രൻ, വായനശാല സെക്രട്ടറി എം. സുജേഷ്, പ്രസിഡന്റ് ഇ. രഞ്ജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സിൽ ചർച്ച ചെയ്തു.