Zygo-Ad

പിണറായി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം: കല്ലിടൽ 29ന്

 


പിണറായി :പിണറായി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഒരുങ്ങുന്നു. 29 ന് പകൽ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിടും. ഏഴുവർഷം മുമ്പ് ആരംഭിച്ച പൊലീസ് സ്റ്റേഷൻ പിണറായിലെ താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

പിണറായി പഞ്ചായത്തിന്റെ കൈവശമുള്ള 25 സെന്റ് സ്ഥലത്താണ് പുതിയ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്. 8173 സ്ക്വയർ ഫീറ്റിൽ മൂന്നുനിലകളിലാണ് കെട്ടിടം.

കൺവൻഷൻ സെൻ്ററിനു സമീപം ഏറ്റെടുത്ത 1.75 ഏക്കറിൽനിന്നാണ് 25 സെൻ്റ് പൊലീസ് സ്റ്റേഷന് വിട്ടുനൽകുന്നത്. ബാക്കിയുള്ള സ്ഥലത്ത് നിശാഗന്ധി മാതൃകയിൽ ഓപ്പൺ എയർ തിയറ്ററും പണിയും.

പിണറായി കൺവൻഷൻ സെന്ററിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷനായി. പിണറായി പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജീവൻ, പി ബി കി രൺ, സജേഷ് വാഴ വളപ്പിൽ, എൻ അജിത് കുമാർ, ബാവിഷ്, എൻ കെ സിജിൻ, കെ ശശിധരൻ, പി കെ അനിൽ കുമാർ, കാരായി സുജിത് കുമാർ, കെ മുകുന്ദൻ, ഇ ജയദീപ്, എൻ നാരായണൻ, എം ഉദയ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ബാലൻ (ചെയർമാൻ), പി ബി കിരൺ (കൺവീനർ).

വളരെ പുതിയ വളരെ പഴയ