കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റേയും നേതൃത്വത്തില്‍ തയ്യാറാക്കിയ 2024-25 വര്‍ഷത്തെ ജലബജറ്റ് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഷീല പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈറീനാ അധ്യക്ഷയായി.
ജലത്തിന്റെ ലഭ്യതയും ഉപയോഗവും അടിസ്ഥാനമാക്കിയാണ് ജല ബജറ്റ് തയ്യാറാക്കുന്നത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുളളിലെ ആറ് പഞ്ചായത്തുകളിലെ ജലബജറ്റാണ് നാല് അധ്യായങ്ങളിലായി ക്രോഡീകരിച്ച് ബ്ലോക്ക്തല ജല ബജറ്റായി തയ്യാറാക്കിയിട്ടുളളത്.
ജല ലഭ്യത കുറയുകയും ജലത്തിന്റെ ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജല സംരക്ഷണത്തിനായുള്ള വിവിധ പദ്ധതികളും തുടര്‍ പ്രവര്‍ത്തനങ്ങളും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്ന് യോഗത്തില്‍ തീരുമാനിച്ചു.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദ്, വുമണ്‍ വെല്‍ഫെയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം ഷാജി, കൂത്തുപറമ്പ് ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ വി.പി ശാന്ത, ടി.കെ ദീപ, ടി ദാമോദരന്‍, ശുചിത്വ കോ ഓര്‍ഡിനേറ്റര്‍ ബാലന്‍ വയലേരി എന്നിവര്‍ പങ്കെടുത്തു