Zygo-Ad

കൂത്തുപറമ്പ് നഗരസഭ ജല ബജറ്റ് കെ.പി മോഹനൻ എംഎൽഎ പ്രകാശനം ചെയ്തു


കൂത്തുപറമ്പ്: നഗരസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ജല ബജറ്റ് കെ.പി മോഹനൻ എംഎൽഎ പ്രകാശനം ചെയ്തു. കർമ്മ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും സർവ്വേ നടത്തിയാണ് ജല ബജറ്റ് തയ്യാറാക്കിയത്. 

വർഷത്തിൽ പഞ്ചായത്തിൽ എത്ര ജലലഭ്യതയുണ്ടെന്നും ജലത്തിന്റെ ആവിശ്യം എത്രയാണെന്നും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജലം സംഭരിച്ച് പ്രയോജനപ്പെടുത്താനും, ഗുണമേന്മ ഉറപ്പ് വരുത്താനുള്ള കർമ്മ പദ്ധതി തയ്യാറാക്കലാണ് ബഡ്ജറ്റിന്റെ ലക്ഷ്യം.

  നഗരസഭ ചെയർപേഴ്സൺ വി സുജാത അധ്യക്ഷയായി. 

ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൺ ബാലൻ വയലേരി ജലബജറ്റ് പുസ്തകം പരിചയപ്പെടുത്തി. വൈസ് ചെയർമാൻ വി രാമകൃഷ്ണൻ സെക്രട്ടറി കെ ആർ അജി, പി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ