ഉരുവച്ചാൽ : ശിവപുരം - കറക്കര റോഡിൽ റോഡ് അരിക് ഇടിഞ്ഞ് മിനി ലോറി വയലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെ കറക്കര ഭാഗത്ത് നിന്നും ശിവപുരത്തേക്ക് പോവുകയായിരുന്ന മിനി ലോറി റോഡിലെ കണ്ട് വീട്ടിക്കുന്നതിനിടെ റോഡ് അരിക് ഇടിഞ്ഞ് വയലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.