മാങ്ങാട്ടിടം :'ജനകീയസൂത്രണം വാർഷിക പദ്ധതി 2025 -26' കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്ടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.
ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സൗയുക്ത പദ്ധതിയായ കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു
ശങ്കരനെല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് സി ഗംഗാധരൻ മാസ്റ്റർ ആദ്യക്ഷനായി സംഘം സെക്രട്ടറി എം സുജേഷ് സ്വാഗതം പറഞ്ഞു 50 ശതമാനം സബ്‌സിഡി നിരക്കിൽ 10000 രൂപ വരെ ധന സഹായം കർഷർക്ക് ലഭിക്കും
