വീട്ടിലെ കക്കൂസില്‍ വ്യാജമദ്യ നിർമ്മാണം നടത്തിയ അച്ഛനെയും മകനെയും മട്ടന്നൂർ പോലീസ് പിടികൂടി.
മണക്കായിയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടൻ വാഷും ചാരായം നിർമ്മാണ ഉപകരണങ്ങളും കണ്ടെടുത്തു.
വീട്ടില്‍ അച്ഛനും മകനും ചേർന്ന് ചാരായം നിർമ്മിച്ച് വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെയെത്തിയത്. വീട്ടിലുണ്ടായിരുന്ന മകൻ അഭിനവ് കെ.വിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റർ വാഷും ചാരായം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
മട്ടന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനില്‍ എം.ന്റെ നിർദ്ദേശപ്രകാരം എസ്.ഐ. ലിനേഷ് സി.പി.യുടെ നേതൃത്വത്തില്‍ എസ്.ഐ. ഉണ്ണിമായ, എസ്.സി.പി.ഒ. രഞ്ജിത്ത്, സി.പി.ഒ. ധനേഷ് എന്നിവർ ചേർന്നാണ് പ്രതിയെയും വാഷും പിടികൂടിയത്.