കണ്ണവം: കെ പി മോഹനൻ എം എൽ എ നരിക്കോട് വനഭാഗത്ത് വിത്തുബോളുകൾ നിക്ഷേപിച്ചു കൊണ്ട് നിർവഹിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷൈജു. പി സ്വാഗതം പറഞ്ഞു. ചടങ്ങിൽ പൊയിലൂർ വന സംരക്ഷണ സമിതി പ്രസിഡന്റ് പോപ്റ്റൻ അധ്യഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കണ്ണവം സുധീർ നേരോത്ത് പദ്ധതി വിശദീകരണം നടത്തി.
ജില്ല പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഷൈറീന, വനം ജീവനക്കാർ, വനസംരക്ഷണ സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അടുത്ത ദിവസങ്ങളിൽ കൂടുതൽ വിത്ത് ബോളുകൾ കണ്ണവം ഭാഗത്തെ ഉൾവനത്തിൽ നിക്ഷേപിക്കും.