Zygo-Ad

മട്ടന്നൂരില്‍ കാറില്‍ കടത്തിയ 19 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ അറസ്റ്റില്‍


മട്ടന്നൂർ: മട്ടന്നൂരില്‍ കാറില്‍ മാഹി മദ്യം കടത്തവെ മധ്യവയസ്കൻ അറസ്റ്റില്‍.

 ഇരിട്ടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സി രജിത്തിൻ്റെ നേതൃത്വത്തില്‍ മട്ടന്നൂർ ടൗണില്‍ നടത്തിയ പരിശോധനയില്‍ 19 കുപ്പി മാഹി മദ്യം കടത്തിയതിന് പാലയോട് സ്വദേശി എം മുകേഷിനെയാണ് (52) അറസ്റ്റു ചെയ്തത്.

ഇയാള്‍ മദ്യം കടത്താനുപയോഗിച്ച KL13 Z4396 ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘത്തില്‍ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെകടർ കെ ആനന്ദ കൃഷ്ണൻ,അസി. ഇരിട്ടി എക്സൈസ് സർക്കിളിലെ എക്സൈസ് ഇൻസ്പെക്ടർ കെ ഉമ്മർ, സിവില്‍ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പില്‍, കെ രമീഷ്, ടി പി സുദീപ്, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി ജുനീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ