Zygo-Ad

കടലിൽ കാണാതായ മമ്പറം കായലോട് സ്വദേശിക്കായി തിരച്ചിൽ തുടരുന്നു


മമ്പറം: ഏഴര പാറാപ്പള്ളി കടലിൽ കാണാതായ മമ്പറം കായലോട് സ്വദേശി ഫർഹാൻ റൗഫിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. രാവിലെ ഏഴിന്‌ ആരംഭിച്ച തിരച്ചിലിന്‌ പൊലീസും റവന്യൂ അധികൃതരുമാണ്‌ നേതൃത്വം നൽകുന്നത്‌. 

കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റേയും ബോട്ടുകളാണ് കടലിൽ തിരച്ചിൽ നടത്തുന്നത്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ബുധൻ വൈകീട്ട് ഏഴോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം ഏഴര പാറപ്പള്ളിക്ക് സമീപമുള്ള കടപ്പുറത്ത് എത്തിയതായിരുന്നു.

പാറയുടെ മുകളിൽ നിൽക്കുകയായിരുന്ന ഇവരുടെമേൽ ശക്തമായടിച്ച തിരയിൽ ഫർഹാൻ കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫർഹാനെ കണ്ടെത്താനായില്ല.

വളരെ പുതിയ വളരെ പഴയ