Zygo-Ad

ട്യൂഷൻ സെന്റർ പീഡനക്കേസ്: കുറ്റപത്രം ഉടൻ: ഇരിട്ടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

 


ഇരിട്ടി  :പതിനഞ്ചുകാരിയായ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ അധ്യാപകനെതിരെയുള്ള കുറ്റപത്രം പോലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.

കേസിൽ അറസ്റ്റിലായ അധ്യാപകൻ കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റയിലെ രഞ്ജിത്ത് റിമാൻഡിലാണ്. ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടി കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിനിടെ കല്ലുമുട്ടിയിൽ ട്യൂഷൻ സെൻ്റർ തുടങ്ങാനെന്ന് പരസ്യം നൽകി വിദ്യാർഥികളെയും രക്ഷിതാക്കളെയും വിശ്വസിപ്പിച്ച് പണം വാങ്ങി  വഞ്ചിച്ചതായുള്ള പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പെൺകുട്ടിയുടെ പരാതിയിൽ രണ്ടുദിവസം മുൻപാണ് രഞ്ജിത്ത് നരിപ്പറ്റയെ ഇരിട്ടിക്കടുത്തുള്ള പയഞ്ചേരി ജബ്ബാർകടവിൽനിന്ന്‌ അറസ്റ്റ്‌ ചെയ്തത്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.

നാദാപുരം കുറ്റ്യാടി സ്വദേശിയായ രഞ്ജിത്ത് നരിപ്പറ്റ പിഎസ്‌സി പരിശീലനത്തിനായാണ് രണ്ടുവർഷം മുൻപ് ഇരിട്ടിയിലെത്തുന്നത്. പിഎസ്‌സി സെൻററിൽനിന്ന് പാതിവഴിയിൽ പഠനമുപേക്ഷിച്ച് മലയോര മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ ട്യൂഷൻ സെൻറർ നടത്തിവരികയായിരുന്നു.

ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. ചികിത്സിച്ച ഡോക്ടറുടെ നിർദേശപ്രകാരം കൗൺസലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇരിട്ടിക്കടുത്ത് കല്ലുമുട്ടിയിൽ ട്യൂഷൻ സെൻറർ തുടങ്ങാനെന്ന് പരസ്യം നൽകി വിദ്യാർഥികളെയും രക്ഷിതാക്കളെയും വിശ്വസിപ്പിച്ച് ഒട്ടേറെ പേരിൽനിന്ന് ഇയാൾ പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരേ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

ഇരിട്ടിയിൽ പ്രതിഷേധ കൂട്ടായ്മ

ട്യൂഷൻ സെന്ററിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ സംരക്ഷിക്കുന്നവരെ സമഗ്ര അന്വേഷണം നടത്തി കണ്ടെത്തുക, പ്രതിയുടെ സാമൂഹിക പ്രവർത്തനത്തിന് ആർഎസ്എസ് നൽകുന്ന സഹായം തിരിച്ചറിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംയുക്ത നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ.എസ്‌. സിദ്ധാർഥദാസ്‌ അധ്യക്ഷനായി.

മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ. ശ്യാമള, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം.വി. സരള, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജോയൽ തോമസ്, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഉഷ മധു, പി.വി. ബിനോയ്, എസ്എഫ്ഐ ഏരിയാ സെക്രട്ടറി അശ്വിൻ കാരായി, പി.എം. സൗദാമിനി എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ