ചക്കരക്കൽ : ചെമ്പിലോട് അശോകൻ പീടികക്ക് സമീപത്തെ നാസറിൻ്റെ വീട്ടിനുള്ളിലെ അലമാരയിലാണ് മൂർഖൻ പാമ്പ് കയറിയത്.
അലമാരയിൽ നിന്നും പതിവില്ലാത്ത വിധം അനക്കം ശ്രദ്ധയിൽ പെട്ട വീട്ടുകാർ പാമ്പിന്റെ ശീൽക്കാരം കേൾക്കുകയായിരുന്നു. ഉടൻ അലമാര പൂട്ടി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സർപ്പവളണ്ടിയറും, മാർക്ക് പ്രവർത്തകനുമായ സന്ദീപ് ചക്കരക്കൽ സ്ഥലത്തെത്തി പിടികൂടിയപ്പോഴാണ് മൂർഖനാണെന്നറിയുന്നത്.
മൂർഖനെ കണ്ട് വീട്ടുകാരും ഞെട്ടി. മഴക്കാലമാണെന്നും, പാമ്പുകൾ എവിടെ വേണമെങ്കിലും കയറികൂടാമെന്നും, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും സന്ദീപ് ചക്കരക്കൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. മൂർഖനെ പിന്നീട് ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു