Zygo-Ad

പതിനാറുവയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 19 വർഷം തടവ്

 


കൂത്തുപറമ്പ്:പതിനാറുവയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ 19 വർഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കൈതേരി നിർമലഗിരി ഫാത്തിമാസിൽ സി ഷമീലി നെ (28)യാണ് തലശേരി അതി വേഗ കോടതി (പോക്സോ)  ജഡ്ഡി വി ശ്രീജ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം കഠിനതടവ് അനുഭവിക്കണം.

 2019 ഫെബ്രുവരിയിൽ കണ്ടംകുന്ന് കൈതേരിയിലെ വീടിനു സമീപംവച്ചാണ് സംഭവം. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് ഇൻസ്പെക്ടർ എം പി ആസാദാണ്. തലശേരി ഡിവൈഎസ്‌പി ആയിരുന്ന കെ വി വേണുഗോപാലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി ഹാജരായി

വളരെ പുതിയ വളരെ പഴയ