Zygo-Ad

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ വായനവാരവും വിദ്യാരംഗം പ്രവർത്തനോദ്ഘാടനവും നടന്നു

 


പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ വായനവാരം പരിപാടിയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും. സാംസ്കാരിക പ്രവർത്തകനും, പ്രഭാഷകനുമായ അസീസ്.പി.കെ. നിർവഹിച്ചു  .    പ്രധാന അധ്യാപകൻ കെ.വിനീതൻ മാസ്റ്റർ,  മാനേജർ  കെ.വി.കരുണാകരൻ  സീനിയർ അസിസ്റ്റന്റ് എം.ബിന്നി മാസ്റ്റർ , സ്റ്റാഫ് സിക്രട്ടറി  യു.വി. സുബൈർ, വിദ്യാരംഗം കോ - ഓഡിനേറ്റർ കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 കുട്ടികളുടെ സർഗാത്മക അവതരണങ്ങളും അരങ്ങേറി . രാമചന്ദ്രൻ. കെ.പി. മമ്പറം രചിച്ച അരങ്ങു പറയുന്നു നാടകസമാഹാരം സ്കൂൾ ലൈബ്രറിക്ക് കൈമാറി. ആസ്വാദനക്കുറിപ്പ് മത്സരം, ക്വിസ് മത്സരം. വായന ഗാനം , പ്രസംഗം, പോസ്റ്റർ രചന. ലൈബ്രറി പുസ്തക വിതരണം., പുസ്തക പ്രദർശനം          എന്നിങ്ങനെ    വിവിധ പരിപാടികൾക്ക്തുടക്കമായി.

വളരെ പുതിയ വളരെ പഴയ