ഇരിക്കൂർ: നിടുവള്ളൂരിൽ കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന വീടുതകർന്നു വീണു. നിടുവള്ളൂർ അങ്കണവാടിക്ക് സമീപമുള്ള ടി.ബി. ഉഷയുടെ പുതിയ വീടാണ് തകർന്നത്.
ഇന്നലെ മാത്രമാണ് കോൺക്രീറ്റ് ജോലി പൂർത്തിയാക്കിയത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമ്മാണം പുരോഗമിച്ചിരുന്ന വീടായിരുന്നു ഇത്