Zygo-Ad

മൂർഖൻ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി കുട്ടികൾ

 


ഇരിട്ടി: ഇരിട്ടിയിൽ മൂർഖൻ പാമ്പിനെ പിടികൂടി കുട്ടികൾ. ഇരിട്ടിയിലെ കുന്നോത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടികൾ പാമ്പിനെ പിടി കൂടി പ്ലാസ്റ്റിക്ക് കുപ്പിയിലാക്കുകയായിരുന്നു. 

കുട്ടികളിലൊരാൾ രക്ഷിതാവിന് പിടികൂടിയ പാമ്പിൻ്റെ ചിത്രം അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ രക്ഷിതാവ് പാമ്പ് പിടുത്തക്കാർക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. ഇവരാണ് പിടികൂടിയത് മൂർഖനാണെന്ന് അറിയിച്ചത്. 

സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടാണ് കുട്ടികൾ പിടികൂടിയത് മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.

വളരെ പുതിയ വളരെ പഴയ