Zygo-Ad

ആർഎസ്എസ്സുകാരൻ നിരോധിത ആയുധം ഉപയോഗിച്ച് മൃഗബലി നടത്തി; വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നു


ചക്കരക്കൽ :നിരോധിത ആയുധം ഉപയോഗിച്ച് മൃഗബലി നടത്തി ആർഎസ്എസ്സു കാരൻ. ആർഎസ്എസ് കൂടാളി മേഖലാ കാര്യവാഹക് അഭിലാഷ് മക്രേരിയുടെ നേതൃത്വത്തിലാണ് ആടിന്റെ തല വടിവാൾകൊണ്ട് അറുത്ത് ഭദ്രാബലി നടത്തിയത്. ബലിക്കുശേഷം ചോര ദേഹമാസകലം പുരട്ടുന്നതും ആർഎസ്എ സ്സുകാർ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച വീഡിയോയിലുണ്ട്.

വടിവാൾ ഉപയോഗിച്ച് ഒറ്റ വെട്ടിനാണ് ആടിന്റെ തലയറു ത്തത്. നിരോധിത ആയുധം എങ്ങിനെയാണ് ആർഎസ്എ സുകാരുടെ പക്കൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്ക ണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മൃഗബലി നടത്തിയ അഭിലാഷ് മക്രേരി അഞ്ചുവർഷം മുമ്പ് ഫെയ്‌സ്ബുക്കിൽ മി ണ്ടാപ്രാണികളോട് ക്രൂരതപാടില്ല എന്ന പോസ്റ്റിട്ടയാളാണ്.

സംഭവത്തിൽ കർശന നിയമ നടപടിയാവശ്യപ്പെട്ട് ഡിവൈഎ ഫ്ഐ അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി കണ്ണൂർ എസ്പി, എസി പി.ചക്കരക്കൽ സിഐ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ