ഇരിട്ടി : മരത്തിൽ കയറി കമ്പുകൾ വെട്ടിയിറക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വള്ളിത്തോട് വാഴയിലെ മാറോളി രവീന്ദ്രൻ (63) ആണ് മരിച്ചത്.
മരത്തിൽ കയറി ശിഖരങ്ങൾ വെട്ടുന്നതിനിടെ ആണ് ഷോക്കേറ്റത്. ഉടൻതന്നെ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഭാര്യ: ശാരദ. മകൾ:രന്യ. മരുമകൻ:സുബീഷ്.