വേങ്ങാട് :ഭ്രാന്തൻനായ കടിച്ച് വേങ്ങാട് തെരുവിൽ ഏഴുവയസുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. ബാലുശേരി ബിജുവിൻ്റെ മകൻ ശിവചരൺ, കാണി ഹൗസിൽ കെ അനിൽകുമാർ, വെള്ളക്കാഞ്ഞിരം കെ വി ഹൗസിൽ ജിഷ, ട്രെൻഡ് ഗാർമെന്റീസിൽ ജോലിചെയ്യുന്ന സുരേഷ്, വേങ്ങാട് തെരുവിലെ കടകളിൽ ട്യൂബ് വിൽക്കാനെത്തിയ വ്യക്തി എന്നിവരെയാണ് കടിച്ചത്. തെരുവുനായകളെയും കടിച്ചു.
അമ്മുമ്മയോടൊപ്പം നടക്കുമ്പോൾ നായയെ കണ്ട് പേടിച്ചു നിലത്തുവീണ ശിവചരണിന്റെ തലയ്ക്കാണ് കടിച്ചത്. മറ്റുള്ളവർക്ക് കാലിനും കൈയ്ക്കുമാണ് കടിയേറ്റത്. ശനി രാവിലെ 10:59 മുതൽ പകൽ 12വരെ നായ ഭീകരത സൃഷ്‌ടിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.