Zygo-Ad

അഞ്ചരക്കണ്ടി വളവിൽ പീടിക ഭാഗം ആവർത്തിച്ച് വാഹന അപകടങ്ങൾ; അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു


 അഞ്ചരക്കണ്ടി :ചക്കരക്കല്ലിൽ നിന്ന് അഞ്ചരക്കണ്ടിയിലേക്ക് പോകുന്ന റോഡിലെ വളവിൽപിടിക അപകടഭീഷണിയായി തുടരുന്നു. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളിൽ അഞ്ചോളം യുവാക്കൾ ഇവിടെ നടന്ന വാഹനാപകടങ്ങളിൽ മരണമടഞ്ഞിട്ടുണ്ട്.

ഏറ്റുവുമൊടുവിൽ അപകടം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. മൈലാടി കുഴിയിൽപിടിക സ്വദേശി ബൈക്ക് പാലമരത്തിൽ ഇടിച്ചാണ് മരിച്ചത്. ഒരുവർഷം മുൻപ് സ്വകാര്യ ബസ് കണ്ടക്ടറും, ആറുമാസം മുൻപ് പനയത്താംപറമ്പ് സ്വദേശി അനിൽകുമാറും അതേ സ്ഥലത്തുണ്ടായ അപകടങ്ങളിൽ മരിച്ചു. രണ്ടു വർഷം മുൻപ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ രണ്ട് എം.ബി.ബി.എസ് വിദ്യാർത്ഥികൾ കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് മരണപ്പെട്ടിരുന്നു.


വെളിച്ചക്കുറവ്, റോഡിന്റെ തകർച്ച, റിഫ്ലക്ടറുകളുടെയും ദിശാസൂചകങ്ങളുടെയും അഭാവം, കൂടാതെ അമിതവേഗതയുള്ള ഡ്രൈവിങ് എന്നിവയാണ് അപകടങ്ങൾക്ക് പ്രധാനകാരണങ്ങളായി നാട്ടുകാർ വ്യക്തമാക്കുന്നു.

റോഡിന്റെ ഇരുവശങ്ങളിലും തകരാർ കാണപ്പെടുന്നുണ്ട്. വീതിയധികം കുറവുള്ള റോഡിൽ, ഡിവൈഡർ പോലുള്ള സുരക്ഷാസൗകര്യങ്ങളും ഇല്ല. റോഡിന്റെ വീതികൂട്ടാനും, ഡിവൈഡർ സ്ഥാപിക്കാനും സ്ഥലമുണ്ടെന്നുമാണ് പ്രദേശവാസികളുടെ അഭിപ്രായം. അപകടങ്ങൾ തടയാൻ അടിയന്തിര നടപടികൾ ആവശ്യമാണ്.

വളരെ പുതിയ വളരെ പഴയ