മമ്പറം: ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് പെട്ടി ഓട്ടോയില്‍ തട്ടി അടുത്തുള്ള കടയില്‍ ഇടിച്ചു കയറിയാണ് നിന്നത്.
കൂത്തുപറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോകുന്ന മാരുതി കാറും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയടിച്ചത്. അപകടത്തില്‍ ആളപായമില്ല കാറില്‍ രണ്ടു പേരാണ് സഞ്ചരിച്ചിരുന്നത്.
കാർ ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റത് പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
