കണ്ണോത്ത് : വീടുകളുടെ നിർമ്മാണത്തിനായി തേക്ക് തടികളുടെ ചില്ലറ വിൽപന കണ്ണോത്ത് സർക്കാർ തടി ഡിപ്പോയിൽ ആഗസ്റ്റ് 11 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന വിൽപ്പനയിൽ 176 പൊതുജനങ്ങൾക്ക് വീടുപണിക്കായി പരമാവധി 5 ക്യൂബിക് മീറ്റർ (ക്യൂബിക് ഫീറ്റ്) വരെ തേക്ക് തടികൾ ലഭ്യമാകും.
ഓരോ തടിക്കും നിശ്ചിത വില നല്കി ലേലം നടത്താതെ തന്നെ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട തടികൾ തെരഞ്ഞെടുക്കാം. സ്വന്തം വീടുപണിക്കാണെന്ന് തെളിയിക്കുന്ന രേഖകൾ — ബന്ധപ്പെട്ട കോർപ്പറേഷൻ/മുൻസിപ്പാലിറ്റി/ഗ്രാമപഞ്ചായത്തിൽ നിന്നുള്ള വീടുപണിയാനുമതി, അംഗീകൃത പ്ലാൻ, അപേക്ഷകന്റെ പേരിലുള്ള പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, 200 രൂപയുടെ സ്റ്റാമ്പ് പേപ്പർ — ഹാജരാക്കണം.
തിരഞ്ഞെടുത്ത തടികളുടെ വില ഓൺലൈൻ വഴിയുള്ള അടവ് മുഖേന നൽകാം. തിരഞ്ഞെടുക്കുന്ന തടിയുടെ പത്തിൽ ഒരു ഭാഗം (പരമാവധി ₹20,000) ഉടൻ തന്നെ ഇ-ട്രഷറി മുഖേന അടക്കണം. ശേഷിക്കുന്ന തുക 3 ദിവസത്തിനകം അടക്കുകയും, വാങ്ങിയ തടി 7 ദിവസത്തിനകം ഡിപ്പോയിൽ നിന്ന് നീക്കം ചെയ്യുകയും വേണം.
ബന്ധപ്പെടേണ്ട നമ്പർ : 0490 2302080, 9562639496
-