
പേരാവൂർ: ടൗണിലെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാനും വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ലക്ഷ്യമിട്ട് ട്രാഫിക് അവലോകന സമിതി ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങൾ വെള്ളിയാഴ്‌ച്ച മുതൽ നടപ്പിലാക്കും.
ടൗണിലെ പുതിയ ട്രാഫിക്ക് ക്രമീകരണങ്ങൾ
* കൊട്ടിയൂർ റോഡിൽ പ്രകാശ് ജുവലറി മുതൽ മൗണ്ട് കാർമൽ ഗ്രോട്ടോ വരെ ഇരു ചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഇവിടെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
* ടൗണിലെ പഞ്ചായത്ത് കിണറിന് സമീപത്തെ നോ പാർക്കിങ്ങ് ബോർഡ് ഒഴിവാക്കും, മറ്റുള്ളവ നിലനിർത്തും.
* പഴയ ബസ് സ്റ്റാൻഡിൽ ഇരിട്ടി ഭാഗത്ത് നിന്നെത്തുന്ന ബസുകളുടെ സ്റ്റോപ്പിന് ശേഷം വാഹനങ്ങൾ നിർത്തി സാധനങ്ങൾ വാങ്ങാൻ അനുവദിക്കും.
* മാലൂർ റോഡിൽ സ്‌കൂൾ ഗേറ്റിന് ഇരുവശവും വാഹന പാർക്കിങ്ങ് അനുവദിക്കില്ല.
* മാലൂർ റോഡിൽ സ്‌കൂളിനു മുന്നിലെ നോ പാർക്കിങ്ങ് ബോർഡ് വരെ ഒരു വശത്ത് ഇരു ചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യരുത്
* നിടുംപൊയിൽ റോഡിൽ നിലവിലെ നോ പാർക്കിങ്ങ് ബോർഡുകൾ അതേ പടി തുടരും. കെ.കെ.ബിൽഡിങ്ങിന് മുന്നിൽ ഇരുചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
* നോ പാർക്കിങ്ങ് ഏരിയകളിൽ സാധനങ്ങൾ വാങ്ങാൻ വാഹനങ്ങൾ നിർത്തിയിടുമ്പോൾ വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരിക്കണം, അല്ലെങ്കിൽ പിഴ ഈടാക്കും.
* ടൗണിലെ നടപ്പാതകളിലെ കയ്യേറ്റം പൂർണമായും ഒഴിവാക്കണം. നിയമലംഘകർക്കെതിരെ പോലീസ് നടപടിയും പഞ്ചായത്ത് നടപടിയുമുണ്ടാവും.
* മുസ്ലിം പള്ളിക്ക് ശേഷവും ചെവിടിക്കുന്ന് പെട്രോൾ പമ്പിന് ശേഷവും മാത്രം വഴിയോര കച്ചവടം നടത്താം.
* രാവിലെ ഒൻപത് മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ അഞ്ച് വരെയും ടൗണിൽ വലിയ വാഹനങ്ങളിൽ നിന്നുള്ള കയറ്റിറക്ക് കർശനമായും ഒഴിവാക്കും.
* ബസ് സ്റ്റാൻഡിലേക്കും പുറത്തേക്കുമുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചു.
പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ എല്ലാവരും പാലിക്കണമെന്നും ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹകരിക്കണമെന്ന് ട്രാഫിക് അവലോകന സമിതി അഭ്യർത്ഥിച്ചു