ഇരിട്ടി:പരിയാരത്ത് നിന്ന് മണിപ്പാറയിലേക്ക് പോകുന്ന ഓട്ടോ ടാക്സിയാണ് വയത്തൂർ പുഴയിലേയ്ക്ക് മറിഞ്ഞത്. വാഹനത്തി ലുണ്ടായിരുന്ന മൂന്ന് പേരും ഒഴുകിപ്പോയി. വാഹന ഉടമയായ ജോസ് കുഞ്ഞ്, അജിലേഷ് എന്നിവർ നീന്തിരക്ഷപ്പെട്ടു. അഭിലാഷ് വെള്ളത്തിൽ ദൂരേക്ക് പോയപ്പോൾ പുഴയോരത്തുള്ള കാട്ടു വള്ളികളിയിൽ പിടിച്ചു നിന്നു. ഇയാളെ നാട്ടുകാരും ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് ചേർന്ന് രക്ഷപ്പെടുത്തി.
പുലർച്ചെ 3.15നായിരുന്നു സംഭവം. അസി. സ്റ്റേഷൻ ഓഫീസർ മാരായ ബെന്നി ദേവസ്യ, അശോകൻ, SFRO സുമേഷ്, FRO (D)നൗഷാദ്, അനു, FRO അനീഷ് മാത്യു, അരുൺ, സുരജ്,HG ധനേഷ്, ബിനോയി, മാത്യു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു, സംഭവ സ്ഥലത്തുണ്ടായിരുന്ന ഉളിക്കൽ പോലീസ് ജീപ്പിൽ രക്ഷപ്പെടുത്തിയ ആളെ ആശുപത്രിയിൽ എത്തിച്ചു