Zygo-Ad

വീട്ടു വരാന്തയിലെ ഗ്രില്ലിൽ നിന്നും ഷോക്കേറ്റു : 5 വയസുകാരന് ദാരുണാന്ത്യം

 


മട്ടന്നൂർ: കോളാരി കുംഭംമൂലയിൽ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. കുംഭംമൂല അൽ മുബാറക് ഹൗസിൽ സി. മുഹിയുദ്ദീനാണ് മരിച്ചത്.

വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ യാണ് അപകടം. കുട്ടി ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്ബ് ഗവ. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉളിയിൽ മജ് ലിസ് പ്രീ സ്കൂൾ വിദ്യാർഥിയാണ്. 

പിതാവ്: ഉസ്മാൻ മഅ്‌ദനി.

മാതാവ്: ആയിഷ

വളരെ പുതിയ വളരെ പഴയ