പാറാൽ : രാജ്യത്തെ യുവാക്കൾ മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും കാവൽക്കാരാവണമെന്ന് സജീവ് ഒതയോത്ത്. രാജ്യത്തെ ജനാധിപത്യം അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.
രാജ്യം അതിൻ്റെ പൈതൃകവും ചരിത്രവും ഉൾകൊള്ളണമെന്നും ഓരോ പൗരനും ജനാധിപത്യ സംരക്ഷണത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യുവജന ദിനാചരണത്തിൻ്റെ ഭാഗമായി ദാറുൽ ഇർഷാദ് അറബിക് കോളേജ് സംഘടിപ്പിച്ച പരിപാടിയിൽ ജനാധിപത്യവും യുവതയും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മായീൽ കരിയാട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. മുഹമ്മദ് അഷ്റഫ് കളത്തിൽ പ്രൊഫ.മറിയം സിത്താര ഗബ്റിയേൽ അശ്റഫ് എന്നിവർ പ്രസംഗിച്ചു.