കൂത്തുപറമ്പ്: കൈതേരിയിൽ ബിജെപി പ്രവർത്തകൻ എൻ. റോഷനെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയിൽ ഒരാളെ റിമാൻഡ് ചെയ്തു. കൈതേരി കപ്പണയിൽ വീടിന്റെ മുന്നിൽവച്ച് ബൈക്കിൽ പോകുന്നതിനിടെ സ്റ്റോൺ എന്ന് വിളിക്കുന്ന റെജിൽ നേതൃത്വം നൽകിയ സംഘം ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് റോഷനെ പരിക്കേൽപ്പിച്ചെന്നാണ് പരാതി.
ശബ്ദം കേട്ട് എത്തിയ വീട്ടുകാരെ കണ്ട സംഘം ഓടിമറിഞ്ഞു. പ്രതി റെജിലിനെ പോലീസ് ഞായറാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്തു. തുടർന്ന് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിക്കേറ്റ റോഷൻ തലശ്ശേരി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്.
