കേരളത്തിനകത്തും, പുറത്തും മൊബൈൽ വിപണന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സൈഗോ മൊബൈൽസിൻ്റെ മട്ടന്നൂർ ശാഖയിൽ ലക്ഷങ്ങളുടെ മോഷണം നടത്തിയ സ്റ്റോർ മാനേജർ അറസ്റ്റിൽ. കൂടാളി കുമ്പം ബദരിയ മൻസിലിൽ എ.വി നാസിലിനെ(29)യാണ് മട്ടന്നൂർ ഇൻസ്പെക്ടർ അനിലിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ ലിനേഷും സംഘവും അറസ്റ്റു ചെയ്തത്. സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് ബില്ലിംഗിൽ തിരിമറി നടത്തിയാണ് 3 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്. സൈഗോ ഗ്രൂപ്പ് അസിസ്റ്റൻ്റ് മാനേജർ ആദർശ് നൽകിയ പരാതിയിലാണ് അറസ്റ്റ്. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്. മട്ടന്നൂരിൽ ഒരു മാസം മുമ്പാണ് സൈഗോ പ്രവർത്തനമാരംഭിച്ചത്.