കീഴല്ലൂര്‍ പഞ്ചായത്ത് ഹരിത കേരള മിഷന്റെ നേതൃത്വത്തിലുള്ള ശലഭോദ്യാനം കാനാട് എല്‍ പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി ഉദ്ഘാടനം ചെയ്തു. കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അനില്‍കുമാര്‍ അധ്യക്ഷനായി.
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഒരു ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ശലഭോദ്യാനമെന്ന പദ്ധതിയുടെ ഭാഗമായാണ് കാനാട് എല്‍ സ്‌കൂളിനെ തെരഞ്ഞെടുത്തത്.
പ്രധാനാധ്യാപിക പി എം ശ്രീലീന, സോമശേഖരന്‍, ജയപ്രകാശ് പന്തക്ക, പി കെ ജിഷ, ഒ ഷാനിമ, ദിജില്‍, ദേവാഞ്ജന ശ്രീസ്ത എന്നിവര്‍ സംസാരിച്ചു.
