കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബ് മൂര്യാട് സെൻട്രൽ യു.പി സ്കൂളിന് രണ്ട് സീലിംഗ് ഫാനുകൾ സംഭാവനയായി നൽകി.
സ്കൂൾ ഹാളിൽ ചേർന്ന ചടങ്ങ് കൂത്തുപറമ്പ് നഗരസഭ വാർഡ് കൗൺസിലർ കെ വി ഷീമ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് ഫാനുകൾ ക്ലബ്ബ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.
സ്കൂൾ മദർ പി ടി എ പ്രസിഡന്റ് ആതിര വിനീഷ്, ക്ലബ് സെക്രട്ടറി സി എം പ്രേമൻ, ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം, ട്രഷറർ എ പി വിനോദൻ, എ രമേശ്, സി തിലകൻ, പ്രസീജ വിനോദ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ പി പി ബേബി ആൽബർട്ട് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി പി സുനീതി നന്ദിയും പറഞ്ഞു.
