കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നവംബർ മൂന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ആരോഗ്യ മന്ത്രി വീണ ജോർജ്, കെ.പി. മോഹനൻ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിലെ ആദ്യസർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെന്നെ അംഗീകാരം നേടാനുള്ള ലക്ഷ്യത്തിലാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി. വൻകിട സ്വകാര്യ ആശുപത്രികളെപ്പോലും വെല്ലുന്ന രീതിയിലാണ് നഗര മധ്യത്തിൽ 12 നിലകളിൽ തലയെടുപ്പോടെ ഉയർന്ന നിൽക്കുന്ന കുത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം.
