കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ വൻ മയക്ക് മരുന്ന് വേട്ട.കാറില്‍ കടത്തുകയായിരുന്ന 15 ഗ്രാം എംഡിഎംയുമായി മൂന്നുപേർ അറസ്റ്റില്‍.
പിണറായി സ്വദേശി റമീസ്, ചെറുവാഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, പുല്ലൂക്കര സ്വദേശി ശ്രീലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പോലീസും, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമും ചേർന്ന് കണ്ടംക്കുന്ന് വച്ച് കാർ തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
എസ്‌ഐ രമേശൻ,എ.എസ്.ഐ ബിജി, സി പി ഒ മാരായ മിതോഷ്, വിജില്‍, ഡാൻസാഫ് ടീം അംഗങ്ങളായ സനോജ്, അബ്ദുള്‍ നിഷാദ്, രാഹുല്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളായ മൂന്നു പേരെയും മട്ടന്നൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
