കൊട്ടിയൂർ :മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ബോയ്സ് ടൗണിൽ വിവിധ ഭാഷകൾ പ്രിൻറ് ചെയ്ത സൂചന ബോർഡ് സ്ഥാപിച്ചു.വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബോയ്സ് ടൗണിൽ സൂചന ബോർഡ് സ്ഥാപിച്ചത്.കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ തലപ്പുഴ എസ് എച്ച് ഒ അനിൽകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം,വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം .എസ് തങ്കച്ചൻ,ജനറൽ സെക്രട്ടറി സിബി അൽക്ക,പി. വി പൗലോസ്,വ്യാപാരി വ്യവസായി തലപ്പുഴ യൂണിറ്റ് പ്രസിഡണ്ട് പി. ജി ജോയ്, സെക്രട്ടറി കെ. കെ സാബു,എക്സിക്യൂട്ടീവ് മെമ്പർ ജോൺസൺ,പേരിയ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ജോയി വർഗീസ് എന്നിവർ സംസാരിച്ചു
