Zygo-Ad

കൊട്ടിയൂര്‍ പാല്‍ ചുരം റോഡില്‍ ഗതാഗത നിയന്ത്രണം


കൊട്ടിയൂർ: കൊട്ടിയൂർ - ബോയ്സ് ടൗണ്‍ റൂട്ടിലെ പാല്‍ ചുരം റോഡില്‍ നവംബർ 2 ന് ഇന്ന് രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ബോയ്സ് ടൗണിന് സമീപം മറിഞ്ഞ ചരക്കു ലോറി നീക്കം ചെയ്യുന്നതിൻ്റെ ഭാഗമായാണ് റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

ചരക്കു ലോറി നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് മറിഞ്ഞതിനാല്‍ തമിഴ് നാട് സ്വദേശിയായ ഡ്രൈവർ മരിച്ചിരുന്നു. പരുക്കേറ്റ സഹായി ചികിത്സയിലാണ്.

വളരെ പുതിയ വളരെ പഴയ