ആലക്കോട്: ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ച സംഭവത്തിൽ വലിയ ദുരന്തം ഒഴിവായി. ഇന്നലേ വൈകുന്നേരം 5.55 ന് വായാട്ടുപറമ്പ് ഓർക്കയത്താണ് സംഭവമുണ്ടായത്.
വെള്ളാട് കാവുംകുടി മുതുപുന്നക്കൽ ജിന്റോ ജോസഫിന്റെ കെ.എൽ–59 ബി–5525 മാരുതി എസ്റ്റിലോ കാറിനാണ് തീപിടിച്ചത്. കാർ ഓടിക്കുന്നതിനിടെ പ്ലാസ്റ്റിക് വയർ കത്തിഎരിയുന്ന മണം ശ്രദ്ധയിൽപ്പെട്ടതോടെ ജിന്റോ ജോസഫ് ഉടൻ വാഹനം നിർത്തി ഇറങ്ങി. അതേ സമയത്താണ് കാർ പെട്ടെന്ന് തീപിടിച്ചത്.വാഹനം പൂർണമായി കത്തിനശിച്ചു.
തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവൻ നയിച്ച സംഘമാണ് തീ അണച്ചത്. എം.ജി. വിനോദ്‌കുമാർ, അനീഷ് പാലവിള, പി. വിപിൻ, കെ. ധനേഷ് എന്നിവർ അഗ്നിശമന സേനയിൽ പങ്കെടുത്തു.
