Zygo-Ad

യു ഡി എഫ് വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മര്‍ദിച്ച കേസ്: നാല് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


 മമ്പറം: യു ഡി എഫ് വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മര്‍ദിച്ച കേസില്‍ നാല് സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

മമ്പറത്തുണ്ടായ സംഭവത്തിലാണ് അറസ്റ്റ്.

വോട്ടെടുപ്പിന്റെ പിറ്റേന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ വേങ്ങാട് പഞ്ചായത്തില്‍ അക്രമ സംഭവങ്ങള്‍ നടന്നത്.

വേങ്ങാട് പഞ്ചായത്ത് മമ്പറം ടൗണ്‍ 16-ാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥിക്കും ബൂത്ത് ഏജന്റിനുമാണ് മര്‍ദനമേറ്റത്. 

മുഖംമൂടി ധരിച്ചെത്തിയാണ് സംഘം ബൂത്ത് ഏജന്റിന്റെ ജനസേവന കേന്ദ്രത്തില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വളരെ പുതിയ വളരെ പഴയ