മാക്കൂട്ടം: ഇരിട്ടി-വിരാജ്പേട്ട റൂട്ടിലെ മാക്കൂട്ടം ചുരം പാതയിൽ യാത്രാ ബസ്സിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
തീ പടർന്ന ഉടൻ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവസമയത്ത് ബസ്സിൽ ഉണ്ടായിരുന്ന ആർക്കും പരിക്കുകളില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും, തീ അതിവേഗം പടർന്നതിനാൽ ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തെ തുടർന്ന് ചുരം പാതയിൽ ഗതാഗത തടസ്സമുണ്ടായി.
