കതിരൂർ: അപകടം നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക്ക് ടാങ്കിൽ അബദ്ധത്തിൽ വീണ് മൂന്നു വയസ്സ്കാരൻ മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിൽ - ഫാത്തിമ ദമ്പതികളുടെ മകൻ മാർവാൻ ആണ് മരിച്ചത്.
വൈകുന്നേരം അംഗനവാടി വിട്ടതിനു ശേഷം വീട്ടിലെത്തി തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും, അയൽ വീട്ടുകാരും ചേർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പുതുതായി നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ കുട്ടിയെ കണ്ടത്.
