കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ആക്‌സസ് 125 സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് ഒറ്റത്തൈ സ്വദേശിയായ അലക്‌സ് ഡൊമിനിക്കാണ് (25) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 16-നാണ് സ്‌കൂട്ടർ മോഷണം പോയതായി പരാതി ലഭിച്ചത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് കുമ്പള പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി മംഗളൂരുവിൽ മറ്റൊരു കേസിൽ പിടിയിലായ വിവരം ലഭിച്ചതിനെ തുടർന്ന് കുമ്പള പോലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
