Zygo-Ad

പേരാവൂർ വായന്നൂരിൽ തെരുവ് നായയെ വന്യമൃഗം കൊന്ന് പാതി ഭക്ഷിച്ച നിലയിൽ; നാട്ടുകാർ ഭീതിയിൽ

 


പേരാവൂർ: വായന്നൂർ പുത്തലം ക്വാറിക്ക് സമീപം റോഡരികിൽ തെരുവ് നായയെ വന്യമൃഗം കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് പ്രദേശവാസികൾ നായയുടെ ജഡം റോഡരികിൽ കണ്ടത്. നായയുടെ ശരീരത്തിന്റെ പകുതിയോളം ഭാഗം വന്യമൃഗം ഭക്ഷിച്ച നിലയിലാണ്.

ജനവാസ മേഖലയ്ക്ക് സമീപം വന്യമൃഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വായന്നൂർ നിവാസികൾ വലിയ ഭീതിയിലാണ്. പുലർച്ചെ റബ്ബർ ടാപ്പിംഗിനും മറ്റും പോകുന്ന തൊഴിലാളികളും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് വന്യമൃഗശല്യം വർധിച്ചു വരുന്നതായും, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 

വളരെ പുതിയ വളരെ പഴയ