മമ്പറം:മമ്പറം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. പാതിരിയാട് കൂടൻമുക്കിലെ ശ്യാമളാലയത്തില്‍ കെ വാസു (65) വാണ് മരി ച്ചത്.
ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് തലശേരി റോഡില്‍ മരമില്ലിന് പിൻവശത്തായി മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടി സ്ഥാനത്തില്‍ പിണറായി പൊലീസും കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥല ത്തെത്തി മൃതദേഹം പുറത്തെടുത്തു.
മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ബുധനാഴ്ച്ച രാവിലെ പത്തിന് വീട്ടില്‍ പൊതുദർശനത്തിനുശേഷം പകല്‍ 12ന് പന്തക്കപ്പാറ പ്രശാന്തി വാതകശ്മശാനത്തില്‍ സംസ്കരിക്കും.
ഭാര്യ: താഴെപുരയില്‍ ശ്യാമള. മക്കള്‍: നിഷാദ് (ബഹ്റൈൻ), നിബേഷ് (ബഹ്റൈൻ), നിഷിത്ത് (യുകെ). മരുമക്കള്‍ രമ്യ (ഇരിട്ടി), ജിഷ്ണു (പാലയാട്), നിഷ (പത്തനംതിട്ട).
സഹോദരങ്ങള്‍: മുകുന്ദൻ, പരേതരായ അച്യുതൻ മാസ്റ്റർ, ഭാസ്കരൻ, യശോദ.
