Zygo-Ad

കലാ-കായിക മാമാങ്കത്തിന് പിണറായിയിൽ തിരശ്ശീല ഉയരുന്നു; 'പിണറായി പെരുമ' നാളെ മുതൽ

 


പിണറായി: വിനോദസഞ്ചാര സാധ്യതകളും നാടിന്റെ സാംസ്കാരിക തനിമയും കോർത്തിണക്കി സംഘടിപ്പിക്കുന്ന 'പിണറായി പെരുമ' സീസൺ-3 ഞായറാഴ്ച ആരംഭിക്കും. ഫെബ്രുവരി 7 വരെ നീളുന്ന വിപുലമായ പരിപാടികളാണ് പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിവർ ഫെസ്റ്റ് (ജനുവരി 18 - 21): അഞ്ചരക്കണ്ടി പുഴയുടെ വിവിധ ബോട്ടുജെട്ടികൾ കേന്ദ്രീകരിച്ച് വള്ളംകളി, വാട്ടർ സ്പോർട്സ്, ഫുഡ് ഫെസ്റ്റ്, ഫോക്ക് ഷോകൾ എന്നിവ നടക്കും. എം. വിജിൻ എം.എൽ.എ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിക്കും.

 * നാടകോത്സവം (ജനുവരി 24 - 30): പിണറായി കൺവൻഷൻ സെന്ററിൽ നടക്കുന്ന നാടകോത്സവം പ്രശസ്ത നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും.

 * കവിയരങ്ങ് (ജനുവരി 28, 29): മുരുകൻ കാട്ടാക്കട, വീരാൻകുട്ടി, പ്രഭാവർമ്മ, വയലാർ ശരത്‌ചന്ദ്രവർമ്മ തുടങ്ങിയ പ്രമുഖ കവികൾ പങ്കെടുക്കും.

 * മെഗാമേള (ഫെബ്രുവരി 1 - 7): എ.കെ.ജി മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ മന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്യും. ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസ്സി, മജീഷ്യൻ സാമ്രാജ്, ശ്രീനാഥ് ഭാസി തുടങ്ങിയവരുടെ കലാപ്രകടനങ്ങൾ അരങ്ങേറും.

 * പെരുമ ടോക്സ് & ഫിലിം ഫെസ്റ്റ്: ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ്, അഭിലാഷ് ടോമി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന സംവാദങ്ങളും ചലച്ചിത്ര മേളയും നടക്കും.

ഫെബ്രുവരി 7-ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വടംവലി മത്സരം, നൃത്ത അരങ്ങേറ്റം, മെന്റലിസം ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായിരിക്കും ഇത്തവണത്തെ പിണറായി പെരുമ.



വളരെ പുതിയ വളരെ പഴയ